/sathyam/media/media_files/2024/11/29/vCC2jvDVCdiA2EbMqrks.jpg)
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടമായ ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം.
പ്രതിശ്രുത വരനായ ജെന്‍സണെ നഷ്ടപ്പെട്ട വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ജോലി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നത്. വയനാട് ജില്ലയില്‍ തന്നെയാണ് നിയമനം.
ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
'ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയെ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് കേരളത്തിന് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്.
ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറും. ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും.''- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.