എസ്എസ്എൽസി പരീക്ഷ.രജിസ്ട്രേഷൻ ഇന്ന് മുതൽ. ഫീസ് അടച്ചതിനു ശേഷം രജിസ്റ്റർ ചെയ്യണം

2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ

New Update
sslc11

 തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

Advertisment

30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. 

പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.

2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.

Advertisment