എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്.

New Update
Police

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്.


Advertisment

ഈയിടെ സംഘര്‍ഷത്തില്‍ കോഴിക്കോട് വിദ്യാര്‍ഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളുടെ മുന്നില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.


നാളെ പ്ലസ് ടു സയന്‍സ് പരീക്ഷ അവസാനിക്കുന്നതിനാല്‍ സിറ്റിയിലെ സ്‌കൂളുകള്‍ക്ക് മുന്നില്‍ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും. 



സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനായി വാക്കുതര്‍ക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളിലും ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.


Advertisment