/sathyam/media/media_files/2024/12/03/ypkUCSG6AlIvwWUTiPHF.jpg)
കടുത്തുരുത്തി: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന തീര്‍ഥാടകര്‍ക്കുള്ള അന്നദാന പരിപാടിയില്‍ ഭക്ഷണം വിളമ്പുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മനുഷ്യ സ്‌നേഹത്തിന്റെയും, അവരുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതിന്റെയും, അതുവഴി സാമൂഹിക നന്മ കൈ വരുന്നതിന്റെയും പ്രകടമായ ഉദാഹരണങ്ങളാണ് പ്രസ്തുത പരിപാടികളിലൂടെ നടത്തപ്പെടുന്നതെന്ന് പരിപാടിയുടെ കോഡിനേറ്റര്‍ ജിനോ തോമസ് പറഞ്ഞു.
ഉപദേശക സമിതി അംഗങ്ങളായ ജീവ പ്രകാശ് ശ്രീ ഗീതം, അനില്‍ അരവിന്ദാക്ഷന്‍, ജയന്‍ കുരിയ്ക്കല്‍, കെ എന്‍ മുരളി നന്ദനം, അരുണ്‍ എം എസ്, രതീഷ് എം ആര്‍, മധുസൂദനന്‍ കട്ടക്കയം, മോഹന്‍ദാസ് കൈമള്‍, എം വി രവി, ആയാംകുടി വാസുദേവന്‍, സി കെ ശശി, കൃഷ്ണകുമാര്‍ സരസ്വതി നിലയം, ശ്രീവത്സം, വേണുഗോപാല്‍, രാജീവന്‍ ശാരദാമന്ദിരം വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്റ് കുര്യന്‍ ജോഷി, ആരോമല്‍ എ എം, അഭിനവ് രാജേഷ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us