സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയം: സ്‌കൂൾ പിടിഎ പ്രസിഡന്റിനെതിരെ പോലീസിൽ പരാതി നൽകി... ജോഷി സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് പരാതിക്കാരനായ ജമീറിന്റെ ആരോപണം

ജോഷി സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം

New Update
02-2025-10-15-14-50-51

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂൾ പിടിഎ പ്രസിഡന്റിനെതിരെ പള്ളുരുത്തി പോലീസിൽ പരാതി നൽകി.

Advertisment

പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെയാണ് ജമീർ എന്നയാൾ പരാതി നൽകിയിരിക്കുന്നത്.

01-2025-10-15-14-26-29

ജോഷി സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

പോലീസിന് പുറമേ വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് വന്ന വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നേരത്തെ മുതൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.

ഈ സംഭവത്തിൽ നിലപാട് കടുപ്പിച്ച പിടിഎ പ്രസിഡന്റിനെതിരെയാണ് ഇപ്പോൾ നിയമനടപടിക്ക് നീക്കം നടക്കുന്നത്.

Advertisment