/sathyam/media/media_files/2025/01/18/7ynhLJVe7hRkE3X9M2IT.jpg)
അരീക്കര: സെന്റ് റോക്കീസ് യു.പി സ്‌കൂള്‍ അരീക്കരയുടെ 130 മത് സ്‌കൂള്‍ വാര്‍ഷികം, രക്ഷാകര്‍ത്തൃദിനം, സ്‌കോളര്‍ഷിപ്പ് വിതരണം, കടുത്തുരുത്തി എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച് ലഭിച്ച നാല് ലാപ് ടോപ്പുകളുടെയും നാല് പ്രൊജക്ട്‌റുകളുടെയും ആഘോഷ സമ്മേളനമായ ''റോക്ക്‌സ് ഫെസ്റ്റിനോ 2025'' ജനുവരി 30 ന് രാവിലെ പത്തിന് പതാക ഉയര്‍ത്തലിലൂടെ തുടക്കമാകും.
വൈകുന്നേരം 5.30 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.
ലാപ്പ്‌ടോപുകളുടെയും പ്രൊജക്ട്‌റുകളുടെ വിതരണവും സമ്മേളന ഉദ്ഘാടനവും അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സജി കെ.വി യുഎസ് എസ് വിജയിയെ ആദരിക്കുകയും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തും.
സി.ഹര്‍ഷ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജിബിമോള്‍ മാത്യു, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഉഷ സന്തോഷ്, സി.ജൂബി, അനീഷ് റ്റി.എസ്, രശ്മി കൃഷ്ണന്‍, സ്‌കൂള്‍ ലീഡര്‍ അലക്‌സ് ജോണ്‍ പ്രിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിക്കും. തുടര്‍ന്ന് കലാസന്ധ്യ നടത്തപ്പെടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us