സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എല്‍ഇഡി സ്റ്റാര്‍ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കുമുള്ള ഹാന്‍ഡ്‌സ് - ഓണ്‍ ശില്‍പ്പശാല

ശില്‍പ്പശാലയില്‍ ഫിസിക്‌സ് വകുപ്പിലെ അധ്യാപകരും മാസ്റ്റര്‍സ് വിദ്യാര്‍ത്ഥികളും മാര്‍ഗനിര്‍ദേശവും സഹായവും നല്‍കി.  

New Update
STE STEPHENS

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ഫിസിക്‌സ് വകുപ്പ്, ഇഡി ക്ലബ്, ഐഇഡിസി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ എല്‍ഇഡി സ്റ്റാര്‍ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കുമുള്ള ഹാന്‍ഡ്‌സ്-ഓണ്‍ ശില്‍പ്പശാല വിജയകരമായി സംഘടിപ്പിച്ചു. 

Advertisment

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ശില്‍പ്പശാലയില്‍ ഫിസിക്‌സ് വകുപ്പിലെ അധ്യാപകരും മാസ്റ്റര്‍സ് വിദ്യാര്‍ത്ഥികളും മാര്‍ഗനിര്‍ദേശവും സഹായവും നല്‍കി.  

അഭിമാനകരമായ നേട്ടം

ഇ. ഡി ക്ലബിന്റെ നോഡല്‍ ഓഫീസര്‍മാരായ ഡോ. ജിഷ ജോര്‍ജ്, ഡോ. അഡോണ്‍ ജോസ്, ബിന്ദു ചെറിയാന്‍ എന്നിവരും ഫിസിക്‌സ് വിഭാഗത്തിന്റെ തലവനായ ഡോ. തോമസ് മാത്യുവും ഈ സംരംഭത്തെ അഭിനന്ദിച്ചു. 

ശില്‍പ്പശാലയുടെ ഭാഗമായി ഈ ചുരുങ്ങിയ സമയംകൊണ്ട് ഇരുന്നൂറോളം സ്റ്റാറുകള്‍ വിറ്റഴിക്കാനയത് അഭിമാനകരമായ നേട്ടമാണെന്ന് ഇ. ഡി. ക്ലബ് കോര്‍ഡിനേട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ആദ്യ എല്‍ഇഡി സ്റ്റാര്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ കോളേജ് ഡവലപ്‌മെന്റ്  കൗണ്‍സിലിന്റെയും സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലേഡ് ഫിസിക്‌സ് ന്റെയും ഡയറക്ടറായ പ്രൊഫ. പി. ആര്‍. ബിജു വാങ്ങി വില്‍പനക്ക് ആരംഭം കുറിച്ചു. 

സുസ്ഥിരമായ വികസനത്തിന് വഴിവെയ്ക്കും

ശാസ്ത്രവിദഗ്ധതയും സംരംഭക ചിന്തകളും ചേര്‍ത്ത് ഒരുക്കപ്പെട്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവ മനസുകളുടെ സുസ്ഥിരമായ വികസനത്തിന് വഴിവെയ്ക്കുമെന്ന് അദ്ദേഹം പ്രശംസിച്ചു. 'ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ സംരംഭക ശേഷിയുടെ ആശയത്തെ ശക്തിപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നാവിന്യങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു,' പ്രൊഫ. ബിജു പറഞ്ഞു.  


അക്കാദമിക വിദ്യകള്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിന് സെന്റ് സ്റ്റീഫന്‍സ് കോളേജ് ആരംഭിച്ച വിപുലമായ സംരംഭത്തിന് ഈ ശില്‍പ്പശാല തുടക്കമാകുന്നു. കോളേജ് പ്രവര്‍ത്തനസമയം 2025 ജനുവരി മുതല്‍ പുനഃക്രമീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് അറിയിച്ചു. 


ഉച്ചയ്ക്ക് 1:30 മുതല്‍ 3:30 വരെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭക പദ്ധതികള്‍ക്കും സമയം വിനിയോഗിക്കാന്‍ ഈ മാറ്റം അവസരം സൃഷ്ടിക്കും. വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനുള്ള കോളേജിന്റെ പ്രതിബദ്ധതയെ ശില്‍പശാല പ്രതിഫലിപ്പിക്കുന്നു.

Advertisment