Advertisment

സംസ്ഥാന ബജറ്റ് മറ്റന്നാൾ, ഖജനാവിൽ ഒരു ചുക്കുമില്ലെങ്കിലും ജനപ്രിയമാക്കാൻ നീക്കം, ക്ഷേമപെൻഷൻ ഉയർത്തിയാൽ വീണ്ടും സെസിലൂടെ അധികഭാരം ജനങ്ങൾക്ക് നൽകും. അധിക വിഭവസമാഹരണത്തിന് കൂടുതൽ വഴി തേടും, പതിവുപോലെ മദ്യത്തിനും ഇന്ധനത്തിനും അധിക നികുതിതന്നെ പരിഹാരം. വയനാടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും

author-image
സത്യം ഡെസ്ക്
New Update
state budjet

തിരുവനന്തപുരം : ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്ത് വിലക്കയറ്റത്തിന് സാധ്യതയേറി. ക്ഷേമപെൻഷൻ 150- മുതൽ 200 രൂപവരെ വർധിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

Advertisment

 സംസ്ഥാനത്ത് തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ എൽ.ഡി.എഫ് സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റാവും ഇത്തവണ അവതരിപ്പിക്കപ്പെടുക. അതുകൊണ്ട് തന്നെ ഏറെ ജനപ്രിയമായ പ്രഖ്യാപനങ്ങളും അതിൽ ഉൾപ്പെട്ടേക്കാം. 

Kerala Budget 2024-25 seeks to mop up additional resources, attract  investment - The Hindu
 
നിലവിൽ കുടിശികയുണ്ടെങ്കിലും സർക്കാരിനെ സാധാരണക്കാർക്ക് ഏറെ പ്രിയപ്പെട്ടതാക്കിയ ക്ഷേമപെൻഷൻ വർധിപ്പിച്ചാൽ അതിന്റെ അധികഭാരം സെസിന്റെ രൂപത്തിൽ ജനങ്ങൾക്ക് മേൽ ചുമത്തപ്പെട്ടേക്കും.


അതുവഴി ഇന്ധനത്തിനും മദ്യത്തിനും വിലക്കയറ്റമുണ്ടാകും. രൂപയുടെ വിലയിടഞ്ഞ് നിൽക്കുന്നതിനാൽ തന്നെ ഇന്ധനവില വർധനയുണ്ടായാൽ വിലക്കയറ്റം വലിയ തോതിൽ വിപണിയിൽ ഉണ്ടായേക്കാമെന്നും കരുതപ്പെടുന്നു. 


അധിക വിഭവസമാഹരണത്തിലൂടെ വരുമാനം പെട്ടെന്നുയർത്താൻ സർക്കാർ ഇത്തവണയും മദ്യത്തിനെയും ഇന്ധനത്തെയും ആശ്രയിക്കേണ്ടതായി വരും.

beverage liquor price hike

വിവിധ സർക്കാർ സേവനങ്ങളുടെ പിഴത്തുകയും ഫീസും വർധിപ്പിക്കാനുള്ള നീക്കവുമുണ്ട്. 


ഇതിന് പുറമേ കാലങ്ങളായി ഒരേ നിലയിലുള്ള വസ്തുക്കരം ഉയർത്തി അധിക വിഭവസമാഹരണത്തിനും വഴിതുറേന്നക്കും.


 വയനാടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും അധിക സഹായമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക വകമാറ്റി വയനാടിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും.

Advertisment