/sathyam/media/media_files/2025/04/29/B2jjzcllwv0PNp9o2Z2P.jpg)
കോട്ടയം: മീ ടൂ ആരോപണം, തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍, കഞ്ചാവ് ഉപയോഗം, ഇത്രയും സ്വഭാവ ദൂഷ്യമുള്ളയാളെയാണോ അവാര്‍ഡിനു പരിഗണിക്കേണ്ടെത് ?.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണു വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കു ലഭിച്ചത്.
പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 128 എന്‍ട്രികള്‍ ആണു പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. ഇത്രയും പേര്‍ ഉണ്ടായിട്ടും ഗുരുതര ലൈംഗികാതിക്രമ പരാതി നേരിടുന്ന ഒരാളെ എന്തിനു പുരസ്‌കാരത്തിനു തെരഞ്ഞെടുത്തു എന്ന ചോദ്യമാണ് ഉയരുന്നത്.
വയലാറിനും ഒ.എൻ.വിക്കും പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിക്കും കാവാലം നാരായണപ്പണിക്കക്കും ഒക്കെ ലഭിച്ചിരുന്ന അവാർഡാണ് ഇപ്പോൾ വേടനും ലഭിച്ചത്.
കൈരളി ഫിലിം അവാര്‍ഡ് പോലെയായി സംസ്ഥാന ചലചിത്ര പുരസ്‌കാരം തരംതാഴപ്പെട്ടുവെന്ന് ആക്ഷേപം ഉന്നയിക്കുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ആളുകളെ അവാര്‍ഡിനു പരിഗണിക്കുന്ന പതിവില്ല.
എന്നാല്‍, ഇക്കുറി സംസ്ഥാന ചലചിത്ര പ്രഖ്യാപനത്തലിലൂടെ സ്ത്രീകളോട് സ്ഥിരമായി ലൈംഗികാതിക്രമം നടത്തുന്നയാളും കഞ്ചാവു പോലെ മാരക ലഹരി കേസില്‍ പിടിയിലായ ആളെ പുരസ്‌കാരം നല്‍കി ആദരിക്കുന്നതിലൂടെ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്ന്.
2021ല്‍ വേടനെതിരെ മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണു വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്.
പിന്നീട് വേടന്‍ മാപ്പു പറഞ്ഞു തലയൂരുകയായിരുന്നു. പിന്നീടാണു പുലിപ്പല്ല് കൈവശം വെച്ച കേസില്‍ വേടനെതിരെ വനം വകുപ്പ് കേസെടുക്കുന്നത്.
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ നിലവിലെ തെളിവുകള്‍ അനുസരിച്ചു പ്രഥമദൃഷ്ട്യാ വനം വകുപ്പിനു കുറ്റകൃത്യം തെളിയിക്കാനായില്ല.
റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യവുമില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വേടനു ജാമ്യം അനുവദിച്ചത്.
പിന്നീട് വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നു വേടനെതിരെ യുവ ഡോക്ടര്‍ പരാതി നല്‍കി. തുടര്‍ന്ന് വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചിരുന്നു.
പിന്നാലെ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന രണ്ടു പേരാണ് 2020-21 കാലഘട്ടത്തില്‍ വേടന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് രംഗത്ത് വന്നത്. തൃക്കാക്കര പോലീസ് എടുത്ത കേസിന് പിന്നാലെയാണു റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്.
ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തിയെന്നാണ് ആദ്യത്തെ പരാതി. ആദ്യം എതിര്‍ത്ത തന്നെ കടന്നു പിടിച്ചുവെന്നും ഉപദ്രവിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം.
തന്റെ കലാപരിപാടികള്‍ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു ഇങ്ങോട്ട് താല്‍പര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടന്‍, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്. ഇപ്പോള്‍ പരാതിയുമായി എത്തിയ രണ്ട് യുവതികളും 2021ല്‍ വേടനെതിരെ മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ഒന്നിന് പുറകെ ഒന്നായി പരാതികള്‍ വരുന്നത് തന്നെ സംഘടിതമായി തകര്‍ക്കാനുള്ള നീക്കമാണെന്നു നേരത്തെ തന്നെ വേടന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചതിലൂടെ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്നു തെളിയിക്കുകയാണ്.
റാപ്പര്‍ വേടനു ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇന്നു ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണു കോടതി ഇളവ് നല്‍കിയത്.
തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ, മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയാണു ഹൈക്കോടതി റദ്ദാക്കിയത്. കോടതി വിധിയും പുരസ്‌കാരവും ഒരു ദിവസം ലഭിച്ചതോടെ വേടന് ഇരട്ടി സന്തോഷിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us