New Update
/sathyam/media/media_files/2026/01/28/fb_img_1769603995025-2026-01-28-22-16-56.jpg)
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ 2024 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ മാതൃഭൂമി സീനിയര്‍ കറസ്‌പോണ്ടന്റ് നീനു മോഹനാണ് അവാര്‍ഡ്. ‘കുലമിറങ്ങുന്ന ആദിവാസി വധു’ എന്ന വാര്‍ത്താ പരമ്പരക്കാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗില്‍ ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ഒ വി സുരേഷിനാണ് അവാര്‍ഡ്. ‘സ്റ്റാര്‍ട്ട് ഹിറ്റ് അപ്പ്’ എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ അരവിന്ദ് വേണുഗോപാലിനും കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ മാധ്യമത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി ആര്‍ രാഗേഷിനുമാണ് അവാര്‍ഡ്.
Advertisment
ടെലിവിഷന്‍ വിഭാഗത്തിലെ ടിവി ന്യൂസ് റിപ്പോര്‍ട്ടിംഗില്‍ ന്യൂസ് മലയാളം എക്‌സിക്യുട്ടീവ് ന്യൂസ് എഡിറ്റര്‍ ഫൗസിയ മുസ്തഫക്കാണ് അവാര്‍ഡ്. ‘മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍’ എന്ന വാര്‍ത്താ പരമ്പരക്കാണ് അവാര്‍ഡ്. ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റര്‍ വി എസ് സനോജിനും മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദൃശ്യ പുതിയേടത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗില്‍ മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ റിയ ബേബിക്കാണ് അവാര്‍ഡ്. ‘പി ആന്‍ഡ് ടി നിവാസികള്‍ക്ക് ഇനി പുതിയ മേല്‍വിലാസം’ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസര്‍ അനന്തു ആര്‍ നായര്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ടിവി അഭിമുഖത്തില്‍ 24 ന്യൂസ് സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനാണ് അവാര്‍ഡ്. ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റര്‍ ലക്ഷ്മി പദ്മക്കാണ് ടിവി ന്യൂസ് പ്രസന്റര്‍ അവാര്‍ഡ്. ടിവി ന്യൂസ് ക്യാമറയ്ക്ക് മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ചീഫ് ക്യാമറാമാന്‍ ബിനു തോമസിനാണ് അവാര്‍ഡ്. മനോരമ ന്യൂസിലെ ചീഫ് ക്യാമറാമാന്‍ സന്തോഷ് എസ് പിള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ടിവി ന്യൂസ് എഡിറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ വീഡിയോ എഡിറ്റര്‍ അച്ചു പി ചന്ദ്രനും അവാര്‍ഡിന് അര്‍ഹനായി.
25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് 15,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും സമ്മാനിക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us