New Update
/sathyam/media/media_files/2025/08/21/onam-varakosham-2025-08-21-21-19-39.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
Advertisment
2025 ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.
കേരളത്തിന്‍റെ തനത് കലകള്‍ക്കും നൃത്ത സംഗീത വാദ്യഘോഷങ്ങള്‍ക്കും അരങ്ങൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് നടക്കുന്നത്.
എം.എല്‍.എമാരായ ആന്‍റണി രാജു, വി. ജോയ്, ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രന്‍, ഒ.എസ് അംബിക, വി.കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം നഗരത്തിലും എല്ലാ ജില്ലകളിലും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ഓണം സാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവല്‍ ഓഫീസ് ഏകോപിപ്പിക്കും.