/sathyam/media/media_files/2025/02/10/XgFjtzQ7fEFsnAS1eCZc.jpeg)
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ സംസ്ഥാന അതിര്‍ത്തി ചെക്പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ കേസില്‍ വര്‍ഷങ്ങളോളം ഒളിവിലായിരുന്നു പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി എക്സൈസ്.
കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് രക്ഷപ്പെട്ട മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ പൂളക്കാതൊടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (28) ആണ് നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതിനാല്‍ തടഞ്ഞുവെച്ച് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അസി. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റേഞ്ച് ഓഫീസില്‍ ഹാജരാക്കിട്ടുള്ള പ്രതിയെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി എക്സൈസ് ചോദ്യം ചെയ്യും.