/sathyam/media/media_files/2025/08/25/3692c90f-b286-4e45-8ced-86aaef50140b-2025-08-25-20-34-33.jpg)
തിരുവനന്തപുരം : സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസ്സിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പി എൽ എഫ് എസ്), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (എ എസ് യു എസ് ഇ) സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതി നിലവിലുണ്ട്. അമേരിക്കയിൽ ട്രംപ് ഭരണകൂടം സമീപകാലത്ത് തൊഴിൽ മേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിനെ തുടർന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവിയെ പുറത്താക്കിയ സംഭവം ഉദാഹരണമാണ്. എന്നാൽ കേരള സർക്കാർ ഡാറ്റയുടെ പ്രാധാന്യം കണക്കിലെടുക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഇരുപതാം നൂറ്റാണ്ടിൽ പെട്രോളിയം ഉത്പന്നങ്ങളുടെ മൂല്യം എങ്ങനെയായിരുന്നുവോ അതുപോലെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഡാറ്റയുടെ മൂല്യം. സംസ്ഥാനത്തെ യുവാക്കൾക്കും തൊഴിലന്വേക്ഷകർക്കും സഹായകമാകുന്ന പുതിയ പദ്ധതികകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന് സഹായകകരമാകുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ്(ASUSE) എന്നീ സർവേകളിൽ, 2025-26 മുതൽ സംസ്ഥാനം പങ്കാളികളാകുന്നുണ്ട് രാജ്യത്ത് സുസ്ഥിര വികസന സൂചികയിൽ എല്ലാ വർഷങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെത്തുന്നത് ശരിയായ സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാനത്തിലാണ്.