New Update
/sathyam/media/media_files/2025/11/22/steephen-george-jpg-2025-11-22-18-49-53.webp)
കോട്ടയം: കേരള കോൺഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു.
Advertisment
സ്റ്റീഫൻ ജോർജ് കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇടിച്ച കാറുമായി 200 മീറ്ററോളം മുന്നോട്ടോടിയ ബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തുനിന്നും ഇറങ്ങിയോടി. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സ്റ്റീഫന്‍. പരിക്ക് ഗുരുതരം അല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us