മുത്തങ്ങ സമര നായിക സികെ ജാനുവിനെ കൂടെ കൂട്ടിയ യുഡിഎഫ് തീരുമാനം പട്ടികവർഗ്ഗ - പട്ടിക ജാതി, വനിതാ വോട്ട് ലക്ഷ്യമിട്ടുള്ള നീക്കം; വീട്ടിനകത്തുള്ള സ്ത്രീകളുടെ അധ്വാനത്തെ സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ ഇതാ ഒരു സർക്കാർ അംഗീകരിച്ചിരിക്കുന്നുമെന്ന് മന്ത്രി എംബി രാജേഷ്; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ വോട്ടർമാരെ സ്വാധിനിക്കാൻ അരയും തലയും മുറുക്കി ഇരു മുന്നണികളും രംഗത്ത്

കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ ഇപ്പോൾ മുതൽ കെ സ്മാർട്ടിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ വീടിനകത്തുള്ള സ്ത്രീകളുടെ അധ്വാനം ഒരു കണക്കിലും ഉൾപ്പെട്ടിരുന്നില്ല. 

New Update
mb rajesh ck janu
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ബീഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എൻഡിഎക്ക് അധികാര തുടർച്ച നേടാൻ സഹായകമായത് സ്ത്രീ വോട്ടർമാരുടെ പിന്തുണയാണെന്ന വിവരം പുറത്ത് വന്നിരുന്നു. നിതീഷ് കുമാർ സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ - സ്ത്രീ ശാക്തീകരണ പദ്ധതികൾ സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചിരുന്നു. 

Advertisment

കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ ഇപ്പോൾ മുതൽ കെ സ്മാർട്ടിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ വീടിനകത്തുള്ള സ്ത്രീകളുടെ അധ്വാനം ഒരു കണക്കിലും ഉൾപ്പെട്ടിരുന്നില്ല. 


ആരും കണക്കിലെടുക്കാത്ത കാണാപ്പണിയായിരുന്നു ആ അധ്വാനം. ആ കാണാപ്പണിയാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്നത് എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു.


പദ്ധതിയിലൂടെ എൽഡിഎഫ് സർക്കാർ ഒരു സാമ്പത്തിക ആനുകൂല്യം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്. 


കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.


അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. 


ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തേണ്ടതാണ്. സ്ത്രീ ശക്തീകരണത്തിൽ കേരളം പുതുചരിത്രം രചിക്കുകയാണ് എന്ന് എം ബി രാജേഷ് കൂട്ടിച്ചേർത്തു. 


വനിതാ വോട്ടർമാരെ എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ യു ഡി എഫും അടങ്ങിയിരിക്കുന്നില്ല, ആദിവാസി സമര നായിക സി.കെ. ജാനുവിനെ കൂടെ കൂട്ടാനുള്ള യുഡിഎഫ് തീരുമാനം വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് തന്നെയാണ്. 

വയനാട് എം.പി പ്രിയങ്കാ ഗാന്ധി പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് യു ഡി എഫിൻ്റെ പ്രതീക്ഷ.

Advertisment