New Update
/sathyam/media/media_files/2025/10/22/twoyear221025-2025-10-22-21-05-15.webp)
പാലക്കാട്: കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്ന രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റ് ഗുരുതര പരിക്ക്.
Advertisment
പിരായിരി പതിമൂന്നാം വാർഡിൽ മാപ്പിളക്കാട് ആശ്രയം കോളനിയിൽ മണികണ്ഠന്‍റെ മകൻ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്.
മേപ്പറമ്പ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ധ്യാൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുന്നതിനിടെയാണ് സംഭവം. മുഖത്തും കൈത്തണ്ടകളിലും ഉൾപ്പെടെ മുറിവേറ്റു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.