New Update
/sathyam/media/media_files/2025/07/26/vaishnav26072025-2025-07-26-16-19-06.jpg)
കണ്ണൂര്‍: കാര്യാട്ട് തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുറം സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെ പത്തോടെയാണ് അപകടം. സ്കൂട്ടറില്‍ പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.