കോട്ടയം മുന്‍ നഗരസഭാ ചെയര്‍മാനെയും റിട്ട. ജില്ലാ ഫയര്‍ ഓഫീസറുമടക്കം ഏഴു പേരെ കടിച്ച തെരുവ് നായ്ക്കു പേ വിഷബാധ. നായ മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്നു സംശയം. നഗരത്തില്‍ എത്തുന്ന ജനങ്ങളും വ്യാപാരികളും ഭീതിയില്‍

New Update
images (38)

കോട്ടയം: കോട്ടയം മുന്‍ നഗരസഭാ ചെയര്‍മാനെയും റിട്ട. ജില്ലാ ഫയര്‍ ഓഫീസറുമടക്കം ഏഴുപേരെ കടിച്ച തെരുവ് നായ്ക്കു പേ വിഷബാധ.

Advertisment

നായ മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്നും സംശയം. തിരുവല്ല വെറ്റിനറി ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയിലാണു നായ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചത്.


ഇന്നു നടത്തിയ പരിശോധനയിലെ ഫലം പോസിറ്റീവ് ആണെന്നും, ഒരു പരിശോധന കൂടി നടത്താന്‍ ഉണ്ടെന്നും അതിന്റെ ഫലം നാളെയെ കിട്ടുകയുള്ളൂ എന്നും വെറ്റിനറി ഓഫീസര്‍ പറഞ്ഞു.


ഇന്നലെ  മാര്‍ക്കറ്റ് റോഡില്‍ നിന്നും വഴിയാത്രക്കാരെ ആക്രമിച്ച നായ ടി.ബി റോഡ് വഴി കെ.എസ്.ആര്‍.ടി.സി ഭാഗത്തേക്ക് ഓടുകയായിരുന്നു.

ഓടിയ വഴി കണ്ണില്‍ കണ്ടവരെയെല്ലാം നായ ആക്രമിക്കുകയായിരുന്നു. നഗരസഭാ അധികൃതരും എബിസി സെന്റര്‍ ജീവനക്കാരുമെത്തി പിടികൂടിയ നായ ചത്തതോടെ കടിയേറ്റവരും നാട്ടുകാരും ആശങ്കയിലായിരുന്നു.

straydog-1751108977275-54479216-f20e-4d40-8d6f-002ce59aaef8-640x360

ഇതോടെയാണു നായയെ തിരുവല്ലയിലെ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുണ്ടോയെന്ന സംശയവും ഉണ്ട്. അങ്ങനെയെങ്കില്‍ നഗരത്തിലെ മറ്റു നായകള്‍ക്കും പേ വിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മറ്റു നായകളും ആക്രമണം അക്രമം നടത്തുമോയെന്ന ഭീതിയിലാണു നഗരത്തില്‍ എത്തുന്ന ജനങ്ങളും വ്യാപാരികളും. തെരുവുനായ ഭീതി ഒഴിവാക്കാന്‍ അടിയന്തിര നടപടി നഗരസഭ എടുക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisment