സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേര്‍ക്ക് കടിയേറ്റു.

New Update
4242424

മാന്നാര്‍: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേര്‍ക്ക് കടിയേറ്റു.

Advertisment

പുത്തന്‍ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തന്‍ കോട്ടയ്ക്കകം കുറ്റിയില്‍ വീട്ടില്‍ കെ. എന്‍. തങ്കപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.


രാവിലെ പത്രവിതരണം നടത്തുന്നതിനിടയില്‍ തങ്കപ്പന്റെ കാലിന് കടിയേല്‍ക്കുകയായിരുന്നു. വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. 


ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം ഏറുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരനക്കവുമില്ലെന്നും നാട്ടുകാര്‍. 

Advertisment