തെരുവു നായകളെ ഒന്നു നീക്കിത്തരാമോ... ജീവിക്കാന്‍ വഴില്ല.. തെരുവുനായകള്‍ കൂട്ടത്തോടെ കോഴി, താറാവ് എന്നിവയെ കടിച്ചു കൊല്ലുന്നു. കര്‍ഷകര്‍ കടുത്ത സാമ്പത്തിക നഷ്ടത്തില്‍

New Update
street dogs-2

കോട്ടയം: തെരുവുനായ ആക്രമണം അന്നം മുട്ടിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍. പശുക്കൾ തെരുവുനായയുടെ കടിയേറ്റു പേയിളകി ചാകുന്നു. കോഴിയും താറാവും തുടങ്ങിയ വളര്‍ത്തു പക്ഷികളെ തെരുവുനായ ആക്രമിച്ചു കൊല്ലുന്നു. കര്‍ഷകരുടെ പരാതികള്‍ നീളുകയാണ്.  

Advertisment

straydog-1751108977275-54479216-f20e-4d40-8d6f-002ce59aaef8-640x360

ഈ സാമ്പത്തിക വര്‍ഷം തെരുവുനായ കടിയേറ്റു ചത്ത വളര്‍ത്തു മൃഗങ്ങളുടെ ഔദ്യോഗിക കണക്കില്‍ 8 പശുക്കള്‍, 5 ആടുകള്‍, 446 കോഴികള്‍ എന്നിവ ചത്തു. ഇന്നലെ അയ്മനം പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ തെരുവുനായ്ക്കൂട്ടം 160 താറാവുകളെ കൂടി കടിച്ചുകൊന്നു. ചെറുകിട താറാവു കര്‍ഷകനായ ഇടമന ഉതുപ്പു വര്‍ഗീസി (69)ന്റെ താറാവുകളെയാണു നായക്കൂട്ടം കടിച്ചു കൊന്നത്. 115 എണ്ണം ചത്തില്ലെങ്കിലും മിക്കവയുടേയും കാലിനും ചിറകുകള്‍ക്കും നല്ല പരുക്കുകള്‍ ഏറ്റിട്ടുണ്ട്. 

വഴിനടക്കാനോ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യാനോ നായശല്യം മൂലംസാധിക്കാത്ത അവസ്ഥയിലാണ്. നായ്ക്കളുടെ ആക്രമണത്തില്‍നിന്നു മനുഷ്യര്‍ ഓടിമാറുകയോ പ്രതിരോധിക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍, വളര്‍ത്തുമൃഗങ്ങള്‍ ആക്രമണത്തിന് കീഴടങ്ങുന്നു. 

strret dog

തെരുവുനായ്ക്കള്‍ കടിച്ചുകീറി ഉണ്ടാക്കിയ മുറിവുകള്‍ ഗുരുതരമാകുന്നതിലൂടെയും പേവിഷബാധയേറ്റുമാണു വളര്‍ത്തുജീവികള്‍ ചത്തത്. അക്രമവാസനയുള്ള, മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന തെരുവുനായ്ക്കളെ ഷെല്‍റ്ററുകള്‍ നിര്‍മിച്ച് അതിലേക്കു മാറ്റാണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

Advertisment