കോട്ടയം നഗരത്തില്‍ നാലു വയസുകാരന്‍ ഉള്‍പ്പെടെ 11 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഇന്നു നായകള്‍ക്കു പ്രതിരോധ കുത്തിവെപ്പ്. വാക്‌സിന്‍ നല്‍കുക മുനിസിപ്പല്‍ പാര്‍ക്ക് മുതല്‍ ആര്‍.എം.എസ് വരെയുള്ള പ്രദേശത്തെ തെരുവുനായകള്‍ക്ക്. മുപ്പതോളം നായ്ക്കള്‍ ഈ ഭാഗത്തുണ്ടെന്ന് കണക്കുകൂട്ടല്‍

ബുധനാഴ്ചയാണു നാഗമ്പടത്തു വിവിധ പ്രദേശങ്ങളിലായി നായ ആക്രമം അഴിച്ചുവിട്ടത്. തുടര്‍ന്നു പിടികൂടിയ നായയെ കോടിമത എ.ബി.സി. സെന്ററില്‍ നീരിക്ഷണത്തിലാക്കിയിരുന്നു

New Update
Street dog

കോട്ടയം: നഗരത്തില്‍ നാലു വയസുകാരന്‍ ഉള്‍പ്പടെ 11 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നു നായകള്‍ക്കു പ്രതിരോധ കുത്തിവെപ്പ് നടത്തും.

Advertisment

മുനിസിപ്പല്‍ പാര്‍ക്ക് മുതല്‍ ആര്‍.എം.എസ് വരെയുള്ള പ്രദേശത്തെ തെരുവുനായ്ക്കള്‍ക്കാണ് കുത്തിവെപ്പ് നല്‍കുക. മുപ്പതോളം നായ്ക്കള്‍ ഈ ഭാഗത്തുണ്ടെന്നാണു കണക്കുകൂട്ടല്‍. മുനിസിപ്പല്‍ പരിധിയില്‍ തെരുവുനായ്ക്കള്‍ക്കു നേരത്തെ കുത്തിവെപ്പ് നല്‍കിയതാണ്. പേ ബാധിച്ച നായ് തെരുവുനായ്ക്കളെ കടിച്ചിട്ടുണ്ടാകുമെന്ന ധാരണയിലാണു വീണ്ടും കുത്തിവെപ്പെടുക്കുന്നത്.


സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കുത്തിവയ്പ്പിനു നേതൃത്വം നല്‍കുക. ഏതാനും ദിവസം മുമ്പു നഗരത്തിലെ മുഴുവന്‍ നായകളെയും പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാക്കിയിരുന്നു. പുതിയ സാഹചര്യത്തിലാണ് ഈ പ്രദേശത്ത് വീണ്ടും കുത്തിവയ്പ് നടത്തുന്നത്.

ബുധനാഴ്ചയാണു നാഗമ്പടത്തു വിവിധ പ്രദേശങ്ങളിലായി നായ ആക്രമം അഴിച്ചുവിട്ടത്. തുടര്‍ന്നു പിടികൂടിയ നായയെ കോടിമത എ.ബി.സി. സെന്ററില്‍ നീരിക്ഷണത്തിലാക്കിയിരുന്നു. വെള്ളിയാഴ്ച ചത്തു, പിറ്റേന്നു നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്. 


നാലു വയസുകാരന്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ബുധനാഴ്ച കടിയേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. ഇവരില്‍ ഒരാളുടെ വിരല്‍ ഉള്‍പ്പെടെ നായ കടിച്ചു മുറിച്ചിരുന്നു. 


ആക്രമണം നടത്തിയത് തെരുവുനായ അല്ലെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. ആരോ വളര്‍ത്തിയിരുന്ന നായയെ ഏതാനും ദിവസം മുമ്പ് ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് മൃഗ സംരക്ഷണ വകുപ്പ് പറയുന്നത്.

Advertisment