എട്ടു തവണ മത്സരിച്ചു, രണ്ടു തവണ മന്ത്രിയായില്ലേ, ആശ തീർന്നില്ലേ ഒന്ന് മാറിത്തരാ​മോ, എ.കെ ശശീന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ ശക്തമയ വികാരം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വനംവകുപ്പിന്‍റെ പല തീരുമാനങ്ങളിലും നയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസവും കാരണം ജനങ്ങളും ശശീന്ദ്രനെതിര്. നേതൃത്വം സമ്മതം മൂളിയാൽ മത്സരിക്കാൻ റെഡിയെന്നു ശശീന്ദ്രനും

നേതാക്കൾ ഏത് വഴിക്കൊക്കെയാണ് പോകുന്നതെന്ന് അണികൾക്ക് തന്നെ അറിയില്ല. തങ്ങൾ നയിക്കുന്ന വഴിയേ അണികൾ വരുമോയെന്ന് നേതാക്കൾക്കും  ഉറപ്പില്ല. എൻസിപി(എസ്)ന് ശക്തമായ അടിവേരുണ്ടായിരുന്ന തെക്കൻ ജില്ലകളിൽ പലയിടത്തും ഇപ്പോൾ അടിയൊഴുക്ക് ശക്തമാണ്. 

New Update
ak saseendran
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തുടര്‍ച്ചയായി മൂന്ന് തവണ എലത്തൂരില്‍ ജയിച്ചുകയറിയ എ.കെ. ശശീന്ദ്രന്‍ വീണ്ടും മല്‍സരിക്കാൻ ഉള്ള നീക്കം നടക്കുമ്പോൾ എൻസിപി (എസ്) അണികൾ കടുത്ത പ്രതിഷേധത്തിലാണ്.  

Advertisment

കഴിഞ്ഞ 5 വര്‍ഷത്തിനിടെ വനംവകുപ്പിന്‍റെ പല തീരുമാനങ്ങളിലും നയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസവും കാരണം ജനങ്ങളും ശശീന്ദ്രനെതിരാണ്. ശശീന്ദ്രനെ മത്സരിപ്പിക്കുന്നത് മുന്നണിയുടെ ജയ സാധ്യതയെ പോലും ബാധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. 

നേതൃത്വം സമ്മതം മൂളിയാൽ മത്സരിക്കാൻ റെഡിയെന്ന നിലപാടിൽ ശശീന്ദ്രനും നിലയുറപ്പിച്ചിരിക്കുകയാണ്.


എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്തു. ഇനി പിന്‍വാങ്ങണമെന്നാണ് ആവശ്യം അംഗീകരിക്കാൻ ശശീന്ദ്രൻ തയാറല്ല.  രണ്ടു തവണ മന്ത്രിയായില്ലേ, ആശ തീർന്നില്ലേ ഒന്ന് മാറിത്തരാ​മോയെന്ന് പാർട്ടിയിലെ യുവനിരയും ചോദിച്ചുതുടങ്ങി.


എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കേന്ദ്ര നേതൃത്വം തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ശശീന്ദ്രൻ പ്രതീക്ഷിക്കുന്നത്. 

സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറയുന്നത്. 

അഭിപ്രായങ്ങൾ പാർട്ടിയിൽ പറയണമെന്നും മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തി മുന്നണിക്ക് ദോഷം ഉണ്ടാക്കരുത്. ഇത്തരം നിലപാടുകൾ ആരും സ്വീകരിക്കാൻ പാടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ മര്യാദ കാണിക്കേണ്ടതാണ്. അവരത് കാണിച്ചില്ലെന്ന് അദേഹം പറഞ്ഞു.

ak saseendran


പാർട്ടി സ്ഥാനാർഥി ആകാൻ പറഞ്ഞാൽ സ്ഥാനാർഥി ആകും, പാർട്ടി പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ പോസ്റ്റർ ഒട്ടിക്കുമെന്ന് എകെ ശശീന്ദ്രൻ വ്യക്തമാക്കി. അപ്പോഴും താൻ മത്സരിക്കാൻ സന്നദ്ധനാണ് എന്ന് അറിയിക്കാൻ കൂടിയാണ് ശശീന്ദ്രൻ ശ്രമിക്കുന്നത്.


സ്ഥാനാർഥി നിർണയം ചൂടുപിടിക്കുമ്പോൾ എൻസിപി (എസ്) നേരിടുന്ന വെല്ലുവിളികൾ  അനവധിയാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ, കൂട്ടക്കൊഴിഞ്ഞുപോക്കും ഗ്രൂപ്പിസവും എൻസിപി(എസ്) നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഘടകകക്ഷിയിലെ ഈ പ്രതിസന്ധി ഇടതുമുന്നണിക്ക് തലവേദനയാകുകയും ചെയ്യുന്നു.

നേതാക്കൾ ഏത് വഴിക്കൊക്കെയാണ് പോകുന്നതെന്ന് അണികൾക്ക് തന്നെ അറിയില്ല. തങ്ങൾ നയിക്കുന്ന വഴിയേ അണികൾ വരുമോയെന്ന് നേതാക്കൾക്കും  ഉറപ്പില്ല. എൻസിപി(എസ്)ന് ശക്തമായ അടിവേരുണ്ടായിരുന്ന തെക്കൻ ജില്ലകളിൽ പലയിടത്തും ഇപ്പോൾ അടിയൊഴുക്ക് ശക്തമാണ്. 

നേതാക്കളും അണികളും മറുകണ്ടവും പലകണ്ടവും ചാടുന്നത് പതിവ് കാഴ്ചയായി. വടക്കൻ ജില്ലകളിലും ഇതി​ന്റെ തനിയാവർത്തനമാണ്.  തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റികൾ ഒന്നടങ്കം പാർട്ടി വിട്ടു.


  കോട്ടയത്ത് സംസ്ഥാന-ജില്ല നേതാക്കൾ പല വഴിക്കായി. കൊല്ലത്ത് ഭൂരിഭാഗവും കോൺഗ്രസിൽ ചേക്കേറി. കണ്ണൂർ ജില്ല പ്രസിഡന്റ് സു​​രേശനും അനുയായികളും കോൺഗ്രസിൽ ചേർന്നു. 


തൃ​ശൂരിലും വെല്ലുവിളികളേറെയുണ്ട്. ജില്ല പ്രസിഡന്റ് മോളി ഫ്രാൻസിസ് കോൺഗ്രസിലെത്തിയിട്ട് മാസങ്ങളായി. സീനിയർ സംസ്ഥാന ജനറൽ സെക്രട്ടറി എവി വല്ലഭൻ സിപിഎമ്മിലു ചേർന്നു.

കോഴിക്കോട് എത്തുമ്പോൾ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പാളയത്തിൽ പടയുമുണ്ട്. അതിന് നേതൃത്വം നൽകുന്നതാകട്ടെ, പാർട്ടിയുടെ കോഴിക്കോട് ജില്ല പ്രസിഡന്റും എൽ.ഡി.എഫ് ജില്ല കൺവീനറുമായ മുക്കം മുഹമ്മദും. 

mukkom muhammad


ഇന്നലെ ചേർന്ന എൻസിപി കോഴിക്കോട് ജില്ലാ നിർവാഹകസമിതിയിലാണ് 30 വർഷം എംഎൽഎയായ എകെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന പ്രമേയം എതിർപ്പുകളില്ലാതെ അംഗീകരിച്ചത്. 


ഭൂരിഭാഗത്തിന്റെയും പിന്തുണ ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിനാണ്. എൻസിപിയിൽ തർക്കം രൂക്ഷമായാൽ എലത്തൂർ സി.പി.എം ഏറ്റെടുത്തേക്കും. 

അതേസമയം എ.കെ ശശീന്ദ്രനെതിരെ അണിയറ നീക്കം സജീവമാക്കിയ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമദിനോട് എൻസിപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി എന്നാണ് ലഭിക്കുന്ന വിവരം.

Advertisment