അങ്കണവാടി ജീവനക്കാർക്ക് ഡിജിറ്റലൈസേഷൻ ലളിതമാകണം: എസ്.ടി.യു

New Update
4de208d7-c6bf-4625-bf5b-f824020bcd4d

കോഴിക്കോട്: ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ അങ്കണവാടി ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കിയ ഡിജിറ്റൈസേഷൻ നടപടികൾ കാരണം സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ വലിയ പ്രയാസത്തിലാണെന്നും ഇത് പരിഹരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

Advertisment

മുൻപ് പ്രതിദിന വിവര ശേഖരണവും തുട‌ർനടപടികളും റജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കലായിരുന്നു പതിവ്. എന്നാൽ 2018 ലെ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായി സ്മാർട് ഫോണുകൾ വിതരണം ചെയ്തതോടെയാണ് അങ്കണവാടി വർക്കർമാർ പ്രതിസന്ധിയിലായത്. 

സംവിധാനം പൂർണമായും ഡിജിറ്റലായതോടെ വിവരങ്ങളും തുടർനടപടികളും റജിസ്റ്ററുകളിൽ രേഖപ്പെടുത്തുകയും വീണ്ടും സ്മാർട് ഫോണിലെ ആപ്ലിക്കേഷനിലും അപ്‌ലോഡ് ചെയ്യുകയും വേണം. അങ്കണ വാടി ജീവനക്കാരുടെ നിരവധി  പ്രക്ഷോഭ സമരങ്ങളെ തുടർന്ന് ജീവനക്കാരുടെ സംഘടനകളും സർക്കാറും തമ്മിലുണ്ടാക്കിയ നിരവധി ധാരണകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

അങ്കണവാടി പ്രവർത്തകരുടെ ഓണറ റിയം വർദ്ധിപ്പിക്കുന്നതിനും അമിത ജോലിഭാരം കുറക്കുന്നതിനും നിലവിലെ ഡിജിറ്റലൈ സേഷന് വേണ്ടി ഉപയോഗിക്കുന്ന പോഷൺ ട്രാക്കർ പ്രവർത്തനം കൃത്യമായി പ്രവർത്തിക്കുന്നതിന് വേണ്ടി നല്ല സ്മാർട്ട് ഫോണുകൾ നൽകുന്നത് അടക്കുള്ള ആവശ്യങ്ങളിൽ സർക്കാർ വാക്ക് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പെൻഷനായ പ്രവർത്തകർക്ക്  അവരുടെ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നൽകുന്നതിനും ഫെയ്സ് വെരിഫിക്കേഷൻ ചെയ്യേണ്ടതുകൊണ്ട് പി. എം.എം.വി.വൈ പ്രവർത്തനങ്ങൾ പോലും നടക്കാത്ത അവസ്ഥയിലാണെന്നൂം യുഡിഎഫ് സർക്കാർ നൽകിയ ആനുകൂല്യങ്ങൾക്കപ്പുറം യാതൊന്നും നൽകാത്തത് പ്രതിഷേധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
   
കൗൺസിൽ യോഗം എസ് ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് സി. എച്ച് ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു.ജന സെക്രട്ടറി ബുഷ്‌റ പൂളോട്ടുമ്മൽ റിപ്പോർട്ട് അവതരിപ്പിച്ചു. യു. പോക്കർ സംസാരിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.മുനീറ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികൾ:

സി എച്ച് ജമീല ടീച്ചർ മലപ്പുറം (പ്രസിഡണ്ട്), ബുഷ്‌റ പൂളോട്ടുമ്മൽ കോഴിക്കോട് (ജനറൽ സെക്രട്ടറി), സി.ഫൗസി വയനാട് (ട്രഷറർ), കെ.ട് നസീമ ബീഗം, റൈഹാനത്ത് ബീവി ടിപി, ശ്രീജ വി.സി, റംലാബി കൊണ്ടോട്ടി, ഫാത്തിമ പി എടവണ്ണ, ശൈലജ  മലപ്പുറം  (വൈസ് പ്രസിഡണ്ട് ), 

ശരീഫ കോഴിക്കോട്, മുനീറ ബാലുശ്ശേരി, സഫിയ തെക്കൻ പാലക്കാട്, കദീജ മുപ്പൈനാട്, നൂറൈനി കാസർഗോഡ്, ഫാത്തിമ കിഴക്കോത്ത് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. കെ നസീമ ബീഗം സ്വാഗതവും ശരീഫ ടീച്ചർ നന്ദിയും പറഞ്ഞു.

Advertisment