ക്ഷേമനിധി വിവര ശേഖരണത്തിൻെറ സമയ പരിധി നീട്ടണം തൊഴിൽ മന്ത്രിക്ക് നിവേദനം നൽകി എസ് .ടി.യു

New Update
stu nivedhanam

തിരുവനന്തപുരം:  സംസ്ഥാനത്ത് തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കി തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി തൊഴിൽ വകുപ്പ് ആവിഷ്ക്കരിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇൻ്റർഫേസ് സിസ്റ്റം (എ.ഐ.ഐ.എസ്) എന്ന സോഫ്റ്റ് വെയർ വഴി സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നതിന് തൊഴിൽ വകുപ്പ് നൽകിയ സമയം ജൂലൈ 31 എന്നത് നീട്ടി നൽകണമെന്ന് എസ്.ടി.യു സംസ്ഥാന കമ്മിറ്റി തൊഴിൽ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 

Advertisment

ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് നിരവധി ആശങ്കകൾ ഉണ്ടന്നും സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമ ബോർഡുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ലക്ഷക്കണക്കിന് തൊഴിലാളികളുടെ വിവര ശേഖരണം ജൂലൈ 31 ന് മുന്നേ പൂർത്തിയാക്കുക എന്നത് ക്ഷേമ ബോർഡുകൾക്കും തൊഴിലാളികൾക്കും വലിയ പ്രയാസം സൃഷ്ടിക്കുമെന്നും നിവേദനത്തിൽ പറഞ്ഞു  മാത്രമല്ല മിക്ക ബോർഡുകളും ഇപ്പോഴും വിവര ശേഖരണം ആരംഭിച്ചിട്ടില്ല. 


വിവര ശേഖരണവുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾക്ക് അവബോധം നൽകുന്നതിന് ഓരോ ക്ഷേമ ബോർഡുകളും ജില്ലാ തലങ്ങളിൽ ബന്ധപ്പെട്ട തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്നും ഈ സോഫ്റ്റ് വെയർ മുഖേന തൊഴിലാളികൾക്ക് സ്വന്തമായി വിവരണങ്ങൾ നൽകാനും അപ്‌ലോഡ് ചെയ്യാനും സാധിക്കണമെന്നും നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും,ബോർഡ് ഓഫീസുകൾ വഴിയും വിവരങ്ങൾ നൽകുവാൻ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്നും 

ആയതിനാൽ അക്ഷയ,ബോർഡ് ഓഫീസ് എന്നിവക്ക് പുറമെ ട്രേഡ് യൂണിയനുകൾക്ക് കൂടി വിവര ശേഖരണത്തിൽ പങ്കാളിയാകാൻ അവസരമൊരുക്കണമെന്നും വിവരശേഖരണം തൊഴിലാളികൾക്ക് പ്രയാസമില്ലാത്ത വിധം ലളിതമായ രീതിയിൽ നടത്താൻ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിവേദനത്തിലൂടെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുള്ള,ജന സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു