/sathyam/media/media_files/2025/10/16/student-2025-10-16-11-56-59.jpg)
പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായാണ് കുടുംബവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവരുന്നത്.
എന്നാല്‍, കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തത് എന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.
വിദ്യാര്‍ഥികള്‍ തെറ്റു ചെയ്താല്‍ തിരുത്തേണ്ടത് അധ്യാപകരുടെ കടമയാണ്. എന്നാല്‍, തന്റെ കടമ നിറവേറ്റിയതിനാണ് അധ്യാപികയും സ്‌കൂളും ക്രൂശിക്കപ്പെടുന്നത്. ഹിജാബ് വിവാദത്തിനു പിന്നാലെ ഇതും വിവാദമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണം ഉണ്ട്.
ക്ലാസില്‍ വെച്ചു ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസ്സേജ് അയച്ചത് അധ്യാപിക അറിഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ഇന്‍സ്റ്റഗ്രാം മെസേജില്‍ മോശം വാക്കുകളാണ് കുട്ടികള്‍ ഉപയോഗിച്ചത്. പിന്നീട് വിഷയം രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അതേ സമയം വിദ്യാര്‍ഥികള്‍ തെറ്റു ചെയ്തപ്പോള്‍ തിരുത്തുക മാത്രമാണ് ചെയ്തതെന്നാണു സ്‌കൂള്‍ പറയുന്നത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ തങ്ങള്‍ക്കും കുട്ടികളുടെ കാര്യത്തില്‍ ഇടപെടാന്‍ ഭയമാണെന്നു മറ്റ് അധ്യാപകരും പറയുന്നത്. ചെറിയ ശകാരം പോലും ഇന്നു മറ്റു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു