കോട്ടയം: കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ക്രിസ്റ്റൽ ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കഴിഞ്ഞ ദിവസമാണ് ഓട്ടമത്സരത്തിനിടെ കുട്ടി കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.