കോട്ടയം നഗരത്തിലൂടെ മരണപ്പാച്ചില്‍ നടത്തി അപകടം ഉണ്ടാക്കി സി.എം.എസ് കോളജ് വിദ്യാര്‍ഥി. വിദ്യാര്‍ഥി കെ.എസ്.യുകാരനെന്ന് ആരോപണം. തങ്ങള്‍ പുറത്താക്കിയ ആളാണ് വിദ്യാര്‍ഥിയെന്ന് കെ.എസ്.യു

വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചിട്ടുണ്ട്. ലഹരി തലയ്ക്കു പിടിച്ച് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

New Update
Untitledtrsign

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി മരണപ്പാച്ചില്‍ നടത്തിയ വിദ്യാര്‍ഥി കെ.എസ്.യുക്കാരനെന്ന് ആരോപണം. തങ്ങള്‍ പുറത്താക്കിയ ആളാണ് വിദ്യാര്‍ഥിയെന്ന് കെ.എസ്.യു അവകാശപ്പെട്ടു.


Advertisment

കാര്‍ ഓടിച്ച സിഎംഎസ് കോളജ് വിദ്യാര്‍ഥിയും പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവ് അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മരത്തിലിടിച്ചാണ് നിന്നത്. റോഡിലും ഒട്ടേറെ വാഹനങ്ങളില്‍ കാറിടിച്ചു. പിന്നാലെ കാര്‍ ഓടിച്ച കോളജ് വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


വിദ്യാര്‍ഥി ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. സിഎംഎസ് കോളജിന് സമീപത്തു വച്ച് യാത്ര തുടര്‍ന്ന കാര്‍ കുടമാളൂര്‍ കോട്ടക്കുന്ന് വരെയാണ് അപകടകരമായി റോഡിലൂടെ പാഞ്ഞത്.

ചുങ്കം മുതല്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. ഒടുവില്‍ കുടമാളൂരിന് സമീപം റോഡ് വശത്തെ മരത്തിലടിച്ചാണ് യുവാവ് ഓടിച്ച കാര്‍ നിന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.


വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചിട്ടുണ്ട്. ലഹരി തലയ്ക്കു പിടിച്ച് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അഞ്ചു കിലോമീറ്ററിന് ഉള്ളില്‍ എട്ടു വാഹനങ്ങളിലാണ് ജുബിന്‍ ഓടിച്ച കാര്‍ ഇടിച്ചതെന്ന് പോലീസ് പറയുന്നു. ഇരുചക്ര വാഹന യാത്രക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 


എന്നാല്‍, വിദ്യാര്‍ഥി കെ.എസ്.യു നേതാവാണെന്നാണ് ആരോപണം. യുവാവ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. 

ഇതോടെ ആരോപണങ്ങള്‍ നിഷേധിച്ചു കെ.എസ്.യു രംഗത്തു വന്നു. ജൂബിന്‍ ലാലുവിനെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെഎസ്.യുവില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്താക്കിയതാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്‍ നൈസാം അറിയിച്ചു.

Advertisment