New Update
/sathyam/media/media_files/2025/12/29/kerala-school-violence-1-2025-12-29-19-52-50.jpg)
കോഴിക്കോട്: കൂടരഞ്ഞിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ കൂട്ടുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. മാറിയിട്ട ചെരുപ്പ് തിരിച്ചു ചോദിച്ചതാണ് തർക്കത്തിനിടയാക്കിയത്.
Advertisment
കൂടരഞ്ഞി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിലെത്തിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ കുട്ടിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. കുട്ടിയെ മർദ്ദിക്കുന്നത് കണ്ട അമ്മ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us