താമരശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. സ്‌കൂളിലെ സീനിയേഴ്സിനെതിരെ പരാതി, നാലുപേർക്ക് സസ്പെൻഷൻ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
s

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ വിദ്യാർഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അജില്‍ ഷാനിന് ആണ് മര്‍ദനമേറ്റത്.

Advertisment

സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

അജില്‍ ഷാന് തലക്കും കണ്ണിനും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും നാല് പേരെ കണ്ടാലറിയാമെന്നും പരാതിയില്‍ പറയുന്നു. 

വിദ്യാര്‍ഥികള്‍ തമ്മില്‍ അവധിക്കാലത്ത് സ്‌കൂളിന്റെ പുറത്തു വച്ച് വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാവാം സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഈസ കോയ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഈ വിദ്യാർഥികളെ 14 ദിവസത്തേക്ക് സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.