New Update
/sathyam/media/media_files/2025/09/12/anagha-2025-09-12-17-36-14.jpg)
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് അഴൂർ സ്വദേശിനി അനഘ സുധീഷിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മാനസികവിഷമം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)