New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്.
Advertisment
വീടിന് സമീപത്തുള്ള കുണ്ടുതോട് യുപി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്.
തൊട്ടിൽപ്പാലം പോലീസും കോഴിക്കോട് റൂറൽ ഫോറൻസിക് യൂണിറ്റും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us