കോഴിക്കോട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

New Update
anaya

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഇന്നലെയാണ് കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്

Advertisment

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു നല്‍കും. ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സര്‍വേ ആരംഭിച്ചു.

പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Advertisment