കോഴിക്കോട്: ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണ് വിദ്യാർഥിക്ക് പരിക്ക്. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്തെ കാത്തിരിപ്പു കേന്ദ്രം തകർന്നു വീണ് അഭിഷ്നയെന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്.
കാലിനു പരിക്കേറ്റ അഭിഷ്നയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാത്തിരിപ്പുകേന്ദ്രത്തിൽ പതിച്ച പരസ്യത്തിന്റെ ഫ്ലെക്സ് മാറ്റാൻ തൊഴിലാളി മുകളിൽ കയറിയപ്പോഴായിരുന്നു അപകടം.
ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയുടെ കാലിൽ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി നൽകിയ കാത്തിരിപ്പു കേന്ദ്രത്തിലായിരുന്നു അപകടം.