പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയര്‍ വിദ്യാര്‍ഥിയെ ആക്രമിച്ചെന്ന പരാതിയില്‍ കോളേജിലെ നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കിയ കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയര്‍ വിദ്യാര്‍ഥിയെ ആക്രമിച്ചെന്ന പരാതിയില്‍ ധനുവച്ചപുരം ഐ. എച്ച്. ആര്‍. ഡി കോളേജിലെ നാല് വിദ്യാര്‍ഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.

New Update
2424

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കിയ കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയര്‍ വിദ്യാര്‍ഥിയെ ആക്രമിച്ചെന്ന പരാതിയില്‍ ധനുവച്ചപുരം ഐ. എച്ച്. ആര്‍. ഡി കോളേജിലെ നാല് വിദ്യാര്‍ഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.


Advertisment

ബാലരാമപുരം തലയല്‍ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടില്‍ കാശിനാഥന്‍ (21), പാറശാല കോട്ടവിള ആകാശ് ഭവനില്‍ ആകാശ് (20), പാപ്പനംകോട് വിശ്വംഭരന്‍ റോഡ് സ്വാതി ലൈനില്‍ നാഗരാജ് (20), ചെങ്കല്‍ വലിയവിള വൃന്ദാവന്‍ വീട്ടില്‍ ആദര്‍ശ് (21) എന്നിവരാണ് അറസ്റ്റിലായത്.


ഈ കോളജിലെ പൂര്‍വ വിദ്യാര്‍ഥി കാരക്കോണം സ്വദേശിയായ ആദര്‍ശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. 


രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തെയും കോളേജിനുള്ളില്‍ ഉണ്ടായിരുന്ന സംഘര്‍ഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തില്‍ പിടികൂടി.


Advertisment