New Update
/sathyam/media/media_files/eZ02KDTgfnBFLdMoi5Qi.jpg)
കണ്ണൂർ: ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിന് അധ്യാപകനെ വിദ്യാർഥികൾ മർദിച്ചതായി പരാതി.
Advertisment
കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഫാസിലാണ് മർദനമേറ്റത്. പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിന്നത് ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചത്.
പ്ലസുടു വിദ്യാർഥികളാണ് മർദിച്ചതെന്ന് അധ്യാപകൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.