/sathyam/media/media_files/2026/01/09/school-youth-festival-2026-01-09-22-58-30.jpg)
തൃശൂർ: അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ. കലോത്സവത്തിന്റെ മുഖ്യവേദിയായ തൃശൂർ തേക്കിന്‍ക്കാട് മൈതാനത്ത് പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്തേകാൻ ഒത്തുചേർന്നത്.
വിദ്യാർത്ഥി ചങ്ങലയും തെരുവ് നാടകങ്ങളും ബോധവൽക്കരണ പരിപാടികളും കൊണ്ട് തേക്കിൻകാട് മൈതാനം ലഹരി വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രമായി മാറി.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിർവ്വഹിച്ചു. ലഹരിയോട് നോ പറയുന്നത് പോലെ അനാരോഗ്യകരമായ പ്രവണതകളോടും പ്രകൃതിവിരുദ്ധമായ ശീലങ്ങളോടും നോ പറയാന്‍ നമ്മള്‍ ശീലിക്കണമെന്ന് മന്ത്രി ഉദ്‌ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
ലഹരി ഉപയോഗം കുടുംബങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചുള്ള സന്ദേശം കുട്ടികൾ തങ്ങളുടെ കലാരൂപങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു. മൈതാനത്ത് അണിനിരന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ കൈകോർത്ത് പിടിച്ച് ലഹരിക്കെതിരെയുള്ള ചങ്ങല തീർത്തത് കാണികളിൽ ആവേശം പടർത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us