Advertisment

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിച്ചു; റോഡരികിൽ അവശനിലയിൽ കിടന്ന വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു, സംഭവം പാലക്കാട്‌

New Update
anti liquor movement

പാലക്കാട്‌: പാലക്കാട് മദ്യം കഴിച്ച് 3 സ്‌കൂൾ വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം ഇന്ന് വൈകീട്ടാണ് സംഭവം. റോഡരികിൽ അവശനിലയിൽ വിദ്യാർഥികൾ കിടക്കുന്നത് കണ്ടതോടെ നാട്ടുകാർ മംഗലം ഡാം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Advertisment

ഉടൻ തന്നെ 3 പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് 7 വിദ്യാർഥികൾ ചേർന്ന് കഴിക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

 

Advertisment