മരുതിമലയില്‍ നിന്ന് ചാടിയ രണ്ട് പെൺകുട്ടികളിൽ ഒരാള്‍ മരിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾ

അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. സുഹൃത്ത് ശിവര്‍ണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്

New Update
Death

കൊല്ലം:  കൊട്ടാരക്കര മുട്ടറ മരുതിമലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് രണ്ട് വിദ്യാര്‍ഥികള്‍. ഒരാള്‍ മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. സുഹൃത്ത് ശിവര്‍ണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. 

Advertisment

വിദ്യാര്‍ഥിനികള്‍ പാറയ്ക്ക് മുകളില്‍ ഇരിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. അടൂര്‍ തൃച്ചേന്ദമംഗലം സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. 

ഇന്ന് രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അടൂര്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. 

തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു.

Advertisment