സുഭദ്രയുടെ വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിൽ; കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിൽ; പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്‌

സ്വർണവും പണവും തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.

New Update
subhadra

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. സുഭദ്രടെ വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു.

Advertisment

കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു.

കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്വർണവും പണവും തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.

വീടിന് പിന്നിൽ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരിൽ മാത്യുവും ശർമിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാൻ ചെന്ന ദിവസം ആ വീട്ടിൽ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നൽകിയ മൊഴി. 

Advertisment