കോട്ടയം: കോട്ടയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍. പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള വിവിധ സ്ഥലങ്ങളിലാണു കെ.സുധാകരനെ പിന്തുണച്ച് പോസ്റ്റര്‍ പതിച്ചത്.
സേവ് കോണ്‍ഗ്രസ് രക്ഷാ സമിതി പൂഞ്ഞാര്‍ എന്ന പേരിലാണു പാലാ മുതല്‍ ഈരാറ്റുപേട്ട വരെയുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
'പിണറായിയെ താഴെയിറക്കി യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ നട്ടെല്ലുള്ള നായകന്‍ കെ.സുധാകരന്‍ എം.പി കെ.പി.സി.സി പ്രസിഡന്റായി തുടരട്ടെ' എന്നു പ്രഖ്യാപിച്ചാണു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.
ആന്റോ ആന്റണി എം.പിയെ കെ.പി.സി.സി പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന പ്രചാരണം സജീവമായിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കെ.സുധാകരന്‍ മാറുമെന്ന രീതിയിലുള്ള സൂചന ഉണ്ടായപ്പോള്‍ തന്നെ കടുത്ത പ്രതിഷേധം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ഇതാണ് ഇപ്പോള്‍ കൂടുതല്‍ ശക്തമായത്. ഇതിനിടെ ആന്റോ ആന്റണി എം.പിയുടെ വീടിന്റെ ഭാഗത്തും സമാന സ്വഭാവമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.