Advertisment

തൃശൂര്‍ വിരുപ്പാക്കയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. കൈവിരലില്‍ വയര്‍ ചുറ്റിയ നിലയില്‍

വയറിന്റെ അറ്റം തെങ്ങിന്റെ മടലില്‍ ചുറ്റി വൈദ്യുതി ലൈനിലേക്ക് ബന്ധിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

New Update
suicide

തൃശൂര്‍: തൃശൂര്‍ വിരുപ്പാക്കയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.

Advertisment

വയറിന്റെ അറ്റം തെങ്ങിന്റെ മടലില്‍ ചുറ്റി വൈദ്യുതി ലൈനിലേക്ക് ബന്ധിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

വിരുപ്പാക്ക സ്വദേശി ഷെരീഫാണ് മരിച്ചത്. 48 വയസ്സായിരുന്നു. പന്നിക്ക് വച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.

ഇന്നു രാവിലെയാണ് ഷെരീഫിനെ വിരുപ്പാക്കത്ത് തെങ്ങിന്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇലക്ട്രിക് വയര്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതെന്നും ഷെരീഫ് ആത്മഹത്യാപ്രവണതയുള്ള ആളെന്നും പൊലീസ് പറയുന്നു.

 

Advertisment