/sathyam/media/media_files/eVt9UtHV1B0NaHftxXLO.jpg)
കോട്ടയം: തപ്പി തടഞ്ഞ് ഇംഗ്ലീഷ് പറഞ്ഞ് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി, പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമുള്ളയാളാണ് സുജയ പാര്‍വതി.
പുതുതായി ആരംഭിച്ച ബിഗ് ടിവി മലയാളത്തില്‍ ചീഫ് എഡിറ്ററാണ്. ന്യൂസ് ഫ്‌ലോറില്‍ തനിക്ക് കിട്ടിയ അവസരത്തിനു നന്ദി പറയുമ്പോഴാണ് സുജയ ഇംഗ്ലീഷ് പറയാന്‍ പാടുപെട്ടത്.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നാണ് സുജയ ബിഗ് ടിവിയിലേക്ക് എത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ മുന്‍പ് ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ പ്രദേശത്ത് എത്തിയ എ.എ റഹീം എം.പി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോള്‍ സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പുറപ്പെട്ടവര്‍ക്ക്, സ്വന്തം തെറ്റുകള്‍ തിരുത്താന്‍ സമയം കിട്ടിയില്ലെന്ന് തോന്നുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
എന്നാല്‍, ഇതു എം.പിക്കും സുജയയ്ക്കും മാത്രം സംഭിവിക്കുന്ന പിഴവല്ല. കാലങ്ങളായി ഇംഗ്ലീഷ് അറിയാമെങ്കിലും ശരിയായി സംസാരിക്കാന്‍ കഴിയാത്തത് ഇന്നു വിദ്യാര്‍ഥികളടക്കം നേരിടുന്ന പ്രധാന പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിക്ക് പുറത്തുള്ള എക്സ്പോഷറിന്റെയും പരിശീലനത്തിന്റെയും അഭാവം കാരണം ഇംഗ്ലീഷ് മീഡിയം സഹപാഠികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പലപ്പോഴും സ്പോക്കണ്‍ ഇംഗ്ലീഷ് വെല്ലുവിളികള്‍ നേരിടുന്നു, അടിസ്ഥാനപരമായ അറിവിന്റെ അഭാവമല്ല ഇത്.
സംസാരിക്കാനുള്ള കഴിവില്‍ അവര്‍ പിന്നിലായിരിക്കാമെന്ന ധാരണയിലേക്ക് ഇത് നയിക്കുന്നു. ഇത് പലരും സ്വയം അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഒരുതരം അപഹര്‍ഷബോധമാണ് അവരെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്. ഇതിനു വിപരീതമായി, ഇംഗ്ലീഷ് മീഡിയം പരിതസ്ഥിതികളില്‍ പലപ്പോഴും കൂടുതല്‍ ഇംഗ്ലീഷ് ആശയവിനിമയം ആവശ്യമാണ്.
ഇതു ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് പല അവസരങ്ങളിലും മുന്‍തുക്കം നല്‍കുന്നു. അതേസമയം, മലയാളം മീഡിയം കുട്ടികള്‍ പിന്നാക്കം പോവുകയും ചെയ്യും. ജീവിതത്തിലും ഇന്ന് ഇംഗ്ലീഷ് ശരിയായി അറിഞ്ഞിരിക്കേണ്ടത് അനിവര്യമാണ്.
ജോലി അവസരങ്ങള്‍ കൂടുതലും ലഭിക്കുക ഇംഗ്ലീഷ് ശരിയായി സംസാരിക്കുന്നവര്‍ക്കാണ്. മലയാളം മീഡിയത്തില്‍ കുട്ടികളെ ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ പരിശീലനം നല്‍കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നു വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us