/sathyam/media/media_files/eVt9UtHV1B0NaHftxXLO.jpg)
കൊച്ചി: നിലപാടുകള്‍ കൊണ്ടും, വാര്‍ത്താ അവതരണ ശൈലികൊണ്ടും തിളങ്ങി നിന്ന റിപ്പോര്‍ട്ടര്‍ ടിവിയിലെ കോ- ഓര്‍ഡിനേറ്റിങ്ങ് എഡിറ്റർ സുജയ പാര്‍വതി രാജിവെച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സുജയ അവധിയിലായിരുന്നു. 2023 മുതല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗമായിരുന്നു.
നേരത്തെ 24 ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ച ശേഷമാണു റിപ്പോര്‍ട്ടറിലേക്ക് എത്തിയത്.
പുതിയ തട്ടകം അനില്‍ ആയിരുരിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ബിഗ് ടിവിയിലേക്കെന്നാണു സുജയയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
റിപ്പോര്‍ട്ടര്‍ ടിവിയെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മാധ്യമ പ്രവര്‍ത്തകയാണു സുജയ.
മോണിങ്ങ് ഷോയ്ക്കു ഒപ്പം ഗുഡ് ഈവനിങ് ഷോ നിലവില്‍ സുജയ അവതരിപ്പിച്ചിരുന്നു.
സുജയ രാജി വെച്ച് ഇറങ്ങുന്നതു റിപ്പോര്‍ട്ടര്‍ ടിവിയെ സാരമായി ബാധിച്ചേക്കും.
ഉണ്ണി ബാലകൃഷ്ണന്‍ പോയതോടെ സുജയ പാര്‍വ്വതിയുടെ മികവിലാണു മീറ്റ് ദി എഡിറ്റര്‍ ഷോ നിലനില്‍ക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ടാണു റിപ്പോര്‍ട്ടറിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.
ഏഷ്യാനെറ്റിലേക്കു ചേക്കേറിയ ഉണ്ണി ബാലകൃഷ്ണനു പകരക്കാരനായി വന്ന ജിമ്മി ജെയിംസ് അത്ര ശോഭിക്കുന്നില്ലെന്നാണു വിലയിരുത്തല്‍.
അരുണ്‍ കുമാറിന്റെയും സ്മൃതി പരുത്തിക്കാടിനും വേണ്ടത്ര ജനപ്രീതിയില്ല.
സുജയ പാര്‍വതി ബി.ജെ.പി അനുകൂല നിലപാട് ഉയര്‍ത്തിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ്.
സുജയ രാജി വെക്കുന്നതോടെ ഈ ബാലന്‍സിങ് നഷ്ടമാകുമെന്നതാണു റിപ്പോര്‍ട്ടറിനുള്ള പ്രധാന വെല്ലുവിളി.
സുജയ പോകുന്നതോടെ റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
അതേസമയം, ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് കൂടുമാറ്റം ശക്തമായിരിക്കുകയാണ്. ബിഗ് ടിവിയുടെ വരവ് റിപ്പോര്‍ട്ടറിനെയാകും ബാധിക്കുക എന്നാണു കരുതിയിരുന്നത്.
എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ട്വന്റി ഫോര്‍ ന്യൂസ് ചാനലാണ്.
ആകെ എത്രപേര്‍ രാജിവെച്ചെന്നോ ഇനി എത്രപേര്‍ രാജിവെക്കുമെന്നോ ഒരു കണക്കുമില്ലാത്ത അവസ്ഥയിലാണു ട്വന്റി ഫോര്‍ ചാനല്‍.
ഒരു ഡസനിലേറെ മാധ്യമപ്രവർത്തകർ ഇതിനകം ട്വന്റി ഫോര്‍ വിട്ടു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ രാജി വെയ്ക്കാനുണ്ടെന്നാണു പുറത്തു വരുന്നവര്‍ പങ്കുവെക്കുന്ന സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us