Advertisment

പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം; ഓഡിയോ പുറത്ത് വന്നതിലൂടെ പൊലീസ് സേനക്ക് നാണക്കേടുണ്ടായി, ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചത് ഗുരുതര ചട്ടലംഘനം, എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും.

New Update
sujith das Untitledsar

തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോർട്ട്. പരാതി പിൻവലിക്കാൻ പിവി അൻവർ എംഎൽഎയെ വിളിച്ച സംഭവം തെറ്റാണെന്ന്  തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന.

Advertisment

പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത്ത് ദാസ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്.

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ സുജിത്ത് അവധിയിൽ പ്രവേശിച്ചിരുന്നു. ഇന്ന് അവധി തീരും. നിലവിലെ പശ്ചാത്തലത്തിൽ അവധി ദീർഘിപ്പിക്കാനുള്ള സാധ്യതയുണ്ട്. 

 

Advertisment