പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെയും കാര്യമായ നടപടിക്ക് മുതിരാതെ സര്‍ക്കാര്‍; നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി

പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ്. സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല

New Update
Sujith Das 1

തിരുവനന്തപുരം: പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ്. സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല. സുജിത് ദാസിനെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി.

Advertisment

പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെ സ്ഥലംമാറ്റിയതായി വ്യക്തമാക്കുന്ന ഓര്‍ഡര്‍ പുറത്തുവന്നു. പൊലീസ് ആസ്ഥാനത്ത് ഡിജിപിക്ക് മുന്നില്‍ ഹാജരാകാനാണ് സുജിത്ത് ദാസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വി.ജി. വിനോദ്കുമാറാണ് പുതിയ പത്തനംതിട്ട എസ്.പി. മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതാണ് സുജിത് ദാസിനെതിരായ പ്രധാന ആരോപണം.

 

 

Advertisment