/sathyam/media/media_files/2025/09/27/flex26-9-25-2025-09-27-00-08-23.webp)
തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കെ​തി​രെ വീണ്ടും പ്ര​തി​ഷേ​ധ ഫ്ല​ക്സ് ബോ​ര്‍​ഡ്. തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് ന​ടു​ക്കാ​ട് എ​ന്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധ ഫ്ല​ക്സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.
നാ​യ​ര്‍ സ​മു​ദാ​യ​ത്തെ ഒ​റ്റു​കൊ​ടു​ത്ത സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ എ​ന്നാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം. ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ പി​ന്നി​ല്‍ നി​ന്ന് കു​ത്തു​ന്ന ചി​ത്ര​വും ഫ്ല​ക്സ് ബോ​ര്‍​ഡി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലും ജി.സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കെ​തി​രെ പ്രതിഷേധ ബോ​ര്‍​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ​മു​ദാ​യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പോ​സ്റ്റ​ര്‍.​ കു​ടും​ബ കാ​ര്യ​ത്തി​ന് വേ​ണ്ടി അ​യ്യ​പ്പ ഭ​ക്ത​രെ പി​ന്നി​ല്‍ നി​ന്ന് കു​ത്തി പി​ണ​റാ​യി​ക്ക് പാ​ദ​സേ​വ ചെ​യ്യു​ന്ന ക​ട്ട​പ്പ​യാ​യി മാ​റി​യ സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ​മു​ദാ​യ​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് പോ​സ്റ്റ​റി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സി​ന് മു​ന്നി​ലും ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കെ​തി​രെ പോ​സ്റ്റ​ര്‍ ഉ​യ​ര്‍​ന്നി​രു​ന്നു.