എസ്.എന്‍.ഡി.പിയുമായി ഒരുമിക്കുന്നതില്‍ എന്താണ് തെറ്റ്. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്നു ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കുന്ന ഒരു നിലപാടിനോടും യോജിക്കില്ല..എന്‍.എസ്.എസിനെ ആക്ഷേപിച്ച നേതാവ് വി.ഡി സതീശന്‍ മാത്രം.

കോണ്‍ഗ്രസിന്റെ നയപരമായ വിഷയങ്ങള്‍ അഭിമുഖീകരിക്കാന്‍ സതീശന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു

New Update
g sukumaran nair nss

കോട്ടയം: എസ്.എന്‍.ഡി.പിയുമായി എന്‍.എസ്.എസ് ഒരുമിക്കുന്നതില്‍ എന്താണ് തെറ്റ്. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമദൂരത്തില്‍ മാറ്റമില്ല, എന്‍.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കുന്ന ഒരു നിലപാടിനോടും ഒരു ഐക്യത്തോടും യോജിക്കില്ല.

Advertisment

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ല. ഒരു മാധ്യമം പറഞ്ഞു, രമേശ് ചെന്നിത്തല ആണ് ഇതിന്റെ പിന്നിലെന്ന്. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരമാണ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ല.

അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോള്‍ തിരിച്ചടിയാകും. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

sukumaran nair nss

കോണ്‍ഗ്രസിന്റെ നയപരമായ വിഷയങ്ങള്‍ അഭിമുഖീകരിക്കാന്‍ സതീശന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ അഭിപ്രായവും പറയുന്നു. അദ്ദേഹമല്ലെ ശത്രുക്കളെ ഉണ്ടാക്കുന്നത്. ഇവിടെ വന്ന് വോട്ട് ചോദിച്ചശേഷം സമുദായങ്ങളുടെ തിണ്ണ നിരങ്ങരുതെന്ന് പറയാന്‍ സതീശന് യോഗ്യതയില്ല.

satheesan

 എന്‍.എസ്.എസിനെ ആക്ഷേപിച്ച ഒരു നേതാവ് വി.ഡി സതീശന്‍ മാത്രമാണ്. അയാള്‍ ഒരു നേതാവാണോ. വല്യ നിലപാട് പറഞ്ഞിട്ടു സിനഡ് ചേര്‍ന്നപ്പോള്‍ പോയി കാലുപിടിച്ചില്ലേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

സുരേഷ് ഗോപി ആദ്യമായി എന്‍.എസ്.എസ്. ആസ്ഥാനത്തു വന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

അന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  പുഷ്പാര്‍ച്ചന നടത്താന്‍ സുരേഷ് ഗോപി അനുവാദം ചോദിച്ചു. തുറന്നു കൊടുക്കാന്‍ പറയുകയും ചെയ്തു. 

എന്നാല്‍, അതിനു ശേഷം ബജറ്റ് അവതരിപ്പിച്ചുകൊണ്ടു നിന്ന എന്റെ മുന്നിലേക്കാണ് അദ്ദേഹം വന്നത്. അപ്പോള്‍  ഇറ്റസ് നോട്ട്  ഫെയര്‍ എന്ന് താൻ പറഞ്ഞു.

SURESH GOPI

 അന്ന് അദ്ദേഹം പുറത്തിറങ്ങി ക്ഷണിച്ചിട്ട് ഒരിക്കല്‍  വരുമെന്നു മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കേന്ദ്ര മന്ത്രിയായിരുന്ന ഒരാളാണ് ഇതു വിവാദമാക്കി മാറ്റിയത്. അന്നു ക്ഷണിക്കാതെ ബജറ്റ് പ്രസംഗം നടന്നുകൊണ്ടിരിക്കെ അവിടേക്കു വന്നതുകൊണ്ടു മാത്രമാണ് അങ്ങനെ പറഞ്ഞത്.

പശ്ചമ ബംഗളാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് ഉയര്‍ത്തയത് അടിസ്ഥാന രഹതി ആരോപമാണ്. അദ്ദേഹം വന്നു ചര്‍ച്ച നടത്തിയിട്ടു സന്തോഷത്തോടെയാണ് പോയത്.

g sukumaran nair cv anandabose

പുഷ്പാര്‍ച്ച നടത്താന്‍ അവസരം ചോദിച്ചതുമില്ല. വരുന്ന എല്ലാവരോടും ഒന്നു പുഷപാര്‍ച്ചന നടത്തിയിട്ടു പോകണം എന്നു പറയാന്‍ പറ്റുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

ഞങ്ങള്‍ ക്ഷേത്രം പോലെയാണ് മന്നം സമാധി മണ്ഡപത്തെ കാണുന്നത്. അതുകൊണ്ടാണ് 24 മണിക്കൂറും തുറന്നിടാത്തത്.  ഒരു മനുഷ്യനും ഇന്നേ വരെ വന്നു ചോദിച്ച് അനുവാദം കൊടുക്കാതിരുന്നിട്ടില്ല.

90% സമയങ്ങളില്‍ താന്‍ തന്നെ അങ്ങനെ എത്തുന്നവരെ അനുഗമിക്കാറുണ്ട്. ഞാന്‍ അത് അഭിമാനമായാണ് കാണുന്നത്. വലിയവനോ ചെറിയവനോ എന്നു താന്‍ വ്യത്യാസം കാണാറില്ല.

ശബരിമല ആചാരവും അനുഷ്ടാനങ്ങൾ അതേപടി നിലനില്‍ക്കണമെന്ന ആവശ്യമാണ് ഉള്ളത്.

ശബരിമലയിൽ സ്ത്രീകളെ കയറ്റരുതെന്നു ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു പ്രായ പരിധിയില്‍ ഉള്‍പ്പെട്ടവരെ മാത്രമാണ് കയറ്റരുതെന്നു പറഞ്ഞത്. അത് ഒരു കീഴ്‌വഴക്കമായതുകൊണ്ടാണ്. 

lord-ayyappa

അന്നു സര്‍ക്കാര്‍ സ്ത്രീകളെ കയറ്റി. അന്നു എന്‍.എസ്.എസ് സമരം ചെയ്തു. മറ്റു ആള്‍ക്കാരെ പോലെ പൊതുമുതല്‍ നശിപ്പിച്ചല്ല സമരം ചെയ്തത്. എന്‍.എസ്.എസിന്റെ ജന പിന്തുണ കണ്ട് കൂടെ കൂടിയവരാണ് കോണ്‍ഗ്രസും ബി.ജെ.പിയും. പിന്നീട് ഇവര്‍ ഇട്ടിട്ടു പോയി.

അപ്പോഴും എന്‍.എസ്.എസ് സുപ്രീം കോടതിയില്‍ കേസിനു പോയി. ഞങ്ങള്‍ ബി.ജെ.പിക്കാരോട് ചോദിച്ചു കേന്ദ്ര ഭരണം നിങ്ങളുടെ കൈയ്യില്‍ അല്ലേ. നിങ്ങള്‍ക്ക് ഒരു നിയമ ഭേദഗതി ചെയ്യതുകൂടെ എന്ന്. എല്ലാം ചെയ്യുമെന്നു ഉറപ്പു നല്‍കി.

bjp

 എന്നാല്‍, ശബരിമലയ്ക്കു വേണ്ടി ഇന്നേവരെ ബി.ജെ.പി ഒന്നും ചെയ്തില്ല. എന്നിട്ട് ഹിന്ദു ഞങ്ങളുടെതാണെന്നു  പറഞ്ഞു നടക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ പീന്നീട് തെറ്റു തിരുത്താന്‍ തയാറായതുകൊണ്ടാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്.

അതിന് എന്തൊക്കെ പുകലാണ് ഇവിടെ നടന്നത്. എന്റെ കുടുംബത്തെ വരെ വ്യക്തിപരമായി സോഷ്യൽ മീഡിയവഴി അധിക്ഷേപിച്ചില്ലേ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ayyappa sangamam


ശബരിമല സര്‍ണ കൊള്ള കേസില്‍ കോടതിയും സംവിധനങ്ങളും ശരിയാംവണ്ണം പോകുന്നുണ്ട്. കുറ്റക്കാർ ആരായാലും കണ്ടുപിടിക്കണം. തന്ത്രിയൊന്നും ദൈവതുല്യനല്ല. കട്ടവൻ്റെ കുടുംബം വെളുപ്പിച്ചേ ദൈവം മാറുകയുള്ളൂ. തെറ്റ് ചെയ്തവന്‍ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment