/sathyam/media/media_files/2026/01/04/venugopal-2026-01-04-18-48-14.png)
സുല്‍ത്താന്‍ബത്തേരി:മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല. നേരത്തെ അങ്ങനെ പറഞ്ഞിരുന്നു. ജനങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതോടെ അതു നിന്നു. ഇനി പറയാതിരിക്കുകയാണു നല്ലതെന്നു കെ.സി വേണുഗോപാല്‍ എം.പി. ബത്തേരിയില്‍ നടക്കുന്ന കെ.പി.സി.സി നേതൃത്വ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കിലും കോണ്‍ഗ്രസ് വിജയിക്കില്ലെന്നു കരുതിയ കോട്ടകൊത്തളങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഞങ്ങള്‍ ജയിക്കില്ലാ എന്നു പ്രതീക്ഷിച്ച സ്ഥലത്തുപോലും നിങ്ങളാണു ജയിക്കേണ്ടത് എന്നതു പറഞ്ഞതുകൊണ്ടു കോണ്‍ഗ്രസിനെ വിജയിപ്പിപ്പിച്ചതു സമാനതകളില്ലാത്ത ദുരന്തം സമ്മാനിച്ച രണ്ടാം പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ്.
ജനങ്ങളുടെ പ്രതിക്ഷകള്‍ക്കൊത്ത് ഉയരുക എന്നതു നമ്മുടെ ഉത്തരവാദിത്വമാണ്.
കേന്ദ്രത്തിലും കേരളത്തിലും പത്തു വര്‍ഷത്തില്‍ കൂടുതല്‍ ഭരണമില്ലാത്ത പാര്‍ട്ടിയാണു കോണ്‍ഗ്രസ്. നമ്മളെ സംബന്ധിച്ച ഒരുപാട് പ്രതിസന്ധിയുള്ള കാലം. ഈ തെരെഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ രണ്ടു ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പ് ആണിത്.
എല്ലാവരുടെയും മനസില്‍ ആശങ്ക ഉണ്ടായിരുന്നു. ഇവര്‍ രണ്ടു പേരും ചേര്‍ന്നാല്‍ നമ്മള്‍ക്കു വിജയിക്കാന്‍ സാധിക്കുമോ, ഈ ചോദ്യത്തിനാണു കേരളത്തില്‍ ഒന്നും ഒന്നും രണ്ടല്ല രാഷ്ട്രീയത്തില്‍ എന്ന മുറപടി വന്‍ വിജയത്തോടെ സമ്മാനിച്ചിരിക്കുന്നത്. മഞ്ചേശ്വരത്തായാലും പാറശാലയിലായാലും ബി.ജെ.പിയും സി.പി.എമ്മും ഒത്തുകൂടിയാലും നമ്മള്‍ വിജയിക്കും എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ കരുത്ത് സമ്മാനിച്ച വിജയം കൂടിയാണിത്.
വിജയം നമ്മളെ കൂടുതല്‍ വിനീതരാവുകയാണു വേണ്ടത്. ജനാധിപത്യത്തില്‍ ജനങ്ങളാണു വലുത് എന്ന് ഉള്‍ക്കൊണ്ടു നമ്മുടെ രാഷ്ട്രീയത്തെ കൂടുതല്‍ കാര്‍ക്കശ്യമാക്കികണ്ടു വരുന്ന നലുമാസക്കാലത്തേക്കു മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.
ബി.ജെ.പിയുമായി അവിഹിത കൂട്ട് കെട്ട് വര്‍ധിപ്പിക്കുകയാണു സി.പി.എം. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടു കെട്ടു നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകും. സി.പി.എമ്മും ബി.ജെ.പിയും എതിര്‍ക്കുന്നതു കോണ്‍ഗ്രസിനെയാണ്. ബി.ജെ.പിയും സി.പിഎമ്മും ഒത്ത് കൂടിയാലും പ്രശ്‌നമില്ല എന്നു സൂചിപ്പിക്കുന്ന വിധിയാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
യു.ഡി.എഫ് വിജയം എല്‍.ഡി.എഫ് പ്രതീക്ഷകളെ തകര്‍ത്തു കളഞ്ഞുവെന്നു കെ.സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞുടനെ അഞ്ചു ട്വീറ്റാണു പ്രധാന മന്ത്രി നരേന്ദ്ര മോഡി ഹിന്ദിയിലും ഇംഗ്ലീഷിലുമായി ചെയ്തത്. ബി.ജെ.പിയുടെ പ്രധാനപ്പെട്ട കേന്ദ്ര നേതാക്കളെല്ലാം ട്വീറ്റ് ചെയ്തു. കേരളം എന്തോ പിടിച്ചെടുത്തു എന്നമട്ടിലായിരുന്നു ട്വീറ്റുകള്‍.
പക്ഷേ, ഫലം വന്നപ്പോള്‍ അവരുടെ എല്ലാക്കാലത്തേയും കുറഞ്ഞ വോട്ട് ശതമാനാണ് അവര്‍ക്കുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവര്‍ ജയിച്ചിട്ടുണ്ട്. അതിനെ ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷേ, യു.ഡി.എഫിന്റെ വന്‍ മുന്നേറ്റത്തില്‍ സി.പി.എമ്മിനോടൊപ്പം ബി.ജെ.പിയും നിരാശയിലാണ്. ആ രണ്ടുപേരുടെയും രാഷ്ട്രീയ പരീക്ഷണ ശാലകളില്‍ യു.ഡി.എഫിന്റെ വന്‍ മുന്നേറ്റത്തെ തടയാന്‍ ചില പുതിയ കരുക്കള്‍ രൂപപ്പെട്ടിരിക്കുകയാണ്.
അതിന്റെ ഭാഗമായാണ് ഈ ക്യാമ്പിനെതിരെയുള്ള പ്രചാരണങ്ങള്‍. അവര്‍ പറയുന്നതു കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ മുഖ്യമന്ത്രിയാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് പേര്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. മത്സരിക്കുന്ന ആളിനെക്കുറിച്ച്, എം.പിമാര്‍ മത്സരിക്കുന്നുണ്ടോ എന്നുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
ഇത്തരം ചര്‍ച്ചകളുടെ ഉറവിടം തിരിച്ചുവരവിനുള്ള ഏക മാര്‍ഗം നമ്മളുടെ ഇടയില്‍ ഭിന്നത ഉണ്ടാക്കിയാലേ സാധ്യമാകൂ എന്നറിഞ്ഞുകൊണ്ടുള്ള ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പരീക്ഷണമാണ്.
പിണറായി വിജയനോടും ബി.ജെ.പിയോടും പറയാനുള്ളത് ആ കട്ടില്‍ കണ്ടു പനിക്കേണ്ട എന്നു തന്നെയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
100 സീറ്റില്‍ കൂടുതല്‍ നേടാന്‍ കഴിയണം. യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം നല്‍കുന്ന ഫലമാണ് ഇക്കുറി റിസള്‍ട്ടില്‍ കണ്ടത്. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളെയും യുവാക്കളെയും പരിഗണിക്കുമെന്നും നാല് മാസം വിശ്രമം ഇല്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us