പുൽപ്പള്ളിയിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ. മുൻ കാലിൽ ആഴത്തിലുള്ള മുറിവ്. നിരീക്ഷണം ഏർപ്പെടുത്തി വനംവകുപ്പ്

മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റതാണെന്നാണ് നിഗമനം. കാട്ടാനയുടെ സഞ്ചാരം വനത്തിനുള്ളിൽ നിരീക്ഷിക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

New Update
inured elephant at pulpally

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളിയിൽ കാട്ടാന പരിക്കേറ്റ നിലയിൽ കണ്ടെത്തി.  

Advertisment

കൊളറാട്ട്കുന്നുൾപ്പെടുന്ന വനമേഖലയിലാണ് മുൻ കാലിന് പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടത്. കാലിൽ പരിക്കേറ്റതിനാൽ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്.


ചതുപ്പ് നിറ‍ഞ്ഞ സ്ഥലങ്ങളിലും ജലാശയത്തിലും നിലയുറപ്പിച്ച ആനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.


വെറ്ററിനറി ഫോറസ്റ്റ് ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചു.

മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റതാണെന്നാണ് നിഗമനം. കാട്ടാനയുടെ സഞ്ചാരം വനത്തിനുള്ളിൽ നിരീക്ഷിക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. മുൻകാലിൽ ആഴത്തിലുള്ള മുറിവാണെന്നാണ് വിലയിരുത്തൽ. 

Advertisment