Advertisment

കെഎസ്ആർടിസി ബസില്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ മോഷ്ടിച്ചു; 22കാരൻ അറസ്റ്റിൽ

ബിജുവിന്‍റെ വീട്ടിലെ മുറിയിലെ അലമാരയില്‍ നിന്ന് മെഷീന്‍ കണ്ടെടുത്തു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
ksrtc

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ. വയനാട്ടിലെ പച്ചാടി കിടങ്ങനാട് സ്വദേശി ബിജു (22) ആണ് അറസ്റ്റിലായത്. 

Advertisment

ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന, ബത്തേരി - പാട്ടവയല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് ബിജു ഇ-മെഷീന്‍ മോഷ്ടിച്ചത്. കണ്ടക്ടര്‍ സീറ്റിന്റെ മുകളിലെ റാക്ക് ബോക്സില്‍ മെഷീന്‍ വെച്ച ശേഷം ടോയ്‌ലറ്റില്‍ പോയപ്പോഴായിരുന്നു മോഷണം.

 പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ബിജുവിനെ പിടികൂടിയത്. തുടര്‍ന്ന് ബിജുവിന്‍റെ വീട്ടിലെ മുറിയിലെ അലമാരയില്‍ നിന്ന് മെഷീന്‍ കണ്ടെടുത്തു. ബിജുവിനെ ശനിയാഴ്ച നാലാം മൈലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 

 

Advertisment